ഞാൻ രക്ഷിക്കപ്പെടുവാൻ എന്തു ചെയ്യേണം? — ഭാഗം 2 — ബൈബിൾ ക്വിസ്
ബൈബിൾ ക്വിസ്
ഞാൻ രക്ഷിക്കപ്പെടുവാൻ എന്തു ചെയ്യേണം? — ഭാഗം 2 — ബൈബിൾ ക്വിസ്
താഴെ നൽകിയിരിക്കുന്ന ഓരോ വേദഭാഗത്തിനും, ആ വാക്യം എന്താണ് പഠിപ്പിക്കുന്നതെന്ന് തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്കോർ അവസാനം ലഭിക്കും.
ഇത് ഗ്രേഡ് ചെയ്യപ്പെടുന്ന ക്വിസ് ആണ്. നിങ്ങളുടെ ശുശ്രൂഷാ അംഗീകാര സർട്ടിഫിക്കറ്റിലേക്കുള്ള ക്രെഡിറ്റ് നേടാൻ ഇത് പാസ്സാകുക.
മത്തായി 16:24 — പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ________ എടുത്തു എന്നെ അനുഗമിക്കട്ടെ.
ക്രൂശ്
വിളക്കു
പാദപീഠം
വിലാപങ്ങൾ 3:22 — നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ ________ തീർന്ന് പോയിട്ടില്ലല്ലോ;
മനസ്സ്
അകൃത്യങ്ങൾ
കരുണ
സദൃശവാക്യങ്ങൾ 8:34 — ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും എന്റെ ________ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
വാതില്ക്കൽ
പ്രവൃത്തി
വഴികളിൽ
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 17:11 — അവർ തെസ്സലോനീക്യയിൽ ഉള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്നു ദിനംപ്രതി ________ പരിശോധിച്ചു പോന്നു.
കന്യകമാരും
തിരുവെഴുത്തുകളെ
കപടഭക്തിക്കാരായ
മത്തായി 6:9 — നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങേയുടെ നാമം ________;
വെളിപ്പെടുത്തിയതുകൊണ്ട്
വിധിച്ചു
വിശുദ്ധീകരിക്കപ്പെടേണമേ
യോഹന്നാന്‍ 16:13 — സത്യത്തിന്റെ ________ വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളതു നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും.
സ്നേഹം
മാത്രം
ആത്മാവ്
റോമർ 8:16 — നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ ________ പറയുന്നു.
പരിച്ഛേദന
സാക്ഷ്യം
പ്രതികാരം
റോമർ 8:26 — അതുപോലെ തന്നെ ആത്മാവ് നമ്മുടെ ________ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.
വെളിപ്പാട്
ബലഹീനതയിൽ
കഷ്ടതയിലും
ഗലാത്യർ 5:16 — പരിശുദ്ധാത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിൻ്റെ മോഹം ________ എന്നു ഞാൻ പറയുന്നു.
നീതീകരിക്കുന്നു
നിവർത്തിയ്ക്കയില്ല
തുടങ്ങിയിരിക്കുന്നു
ഗലാത്യർ 5:22 — എന്നാൽ ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, ________
ബലഹീനതയിൽ
ഉപദ്രവം
സൗമ്യത
ഗലാത്യർ 5:25 — പരിശുദ്ധാത്മാവിനാൽ നാം ________ എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക.
ജീവിക്കുന്നു
സേവിക്കും
സന്തോഷിക്കും
ഫിലിപ്പ്യര്‍ 2:12 — അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പ്പോഴും അനുസരിച്ചതുപോലെ എന്റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, എന്റെ അസാന്നിദ്ധ്യത്തിലും ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ ________ പ്രവർത്തിക്കുവിൻ.
പുനരുത്ഥാനം
രക്ഷയ്ക്കായി
നന്മയെചൊല്ലിയും
1 കൊരിന്ത്യർ 6:19 — ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ________ എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2:39 — ഈ ________ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്നു പറഞ്ഞു.
ഉപദേശിച്ചു
ഇരുന്നു
വാഗ്ദത്തം
യോവേൽ 2:28 — അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ________; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
ഉപേക്ഷിക്കുകയും
വെള്ളവസ്ത്രം
പ്രവചിക്കും
യോശുവ 24:15 — യഹോവയെ സേവിക്കുന്നതു നന്നല്ലെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ________ നദിക്കക്കരെവെച്ച് നിങ്ങളുടെ പൂര്വ്വ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്ന് തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”
ഹെശ്ബോൻ
അർന്നോൻ
ഫ്രാത്ത്
2 തിമൊഥെയൊസ് 1:5 — ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ________.
സ്വർഗ്ഗരാജ്യം
നിര്‍ബ്ബന്ധിച്ചു
ഉറച്ചിരിക്കുന്നു
യോഹന്നാന്‍ 6:35 — യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ ________ ആകുന്നു; എന്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.